
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 31 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ കുവൈത്തില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്ക് പുറമെ ചൈന, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍, സിറിയ, സ്‍പെയിന്‍, സിംഗപ്പൂര്‍, ബോസ്‍നിയ ആന്റ് ഹെര്‍സെഗോവിന, ഇറാഖ് തുടങ്ങിയ 31 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിലവില്‍ കുവൈത്തില്‍ വിലക്കുള്ളത്. അതേസമയം ഈ രാജ്യങ്ങളിലെ പൗരന്മാര്‍ പട്ടികയിലില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് രാജ്യത്ത് എത്തുന്നതെങ്കില്‍ അവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാം. എന്നാല്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരിക്കണം. ഈ പരിശോധനാ ഫലവും വിമാനത്താവളത്തില്‍ ഹാജരാക്കണം. ഇത് സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയിരുന്ന85-ാം നമ്പര്‍ സര്‍ക്കുലര്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam