ഇൻകാസ് യൂത്ത് വിങും ബിഡികെ യുഎഇയും ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published : Jun 17, 2025, 01:56 PM ISTUpdated : Jun 17, 2025, 01:57 PM IST
blood donation camp

Synopsis

ഇൻകാസ് യൂത്ത് വിങ് യുഎഇ മെഡിക്കൽ വിങ്ങും ബിഡികെ യുഎഇയും സംയുക്തമായി ചേർന്ന് ദുബൈ അൽ കുവൈത്ത് ഹോസ്പിറ്റലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

ദുബൈ: പ്രവാസലോകത്തെ ജീവകാരുണ്യപ്രവർത്തകനും ഇൻകാസ് യൂത്ത് വിങ് യുഎഇയുടെ സജീവപ്രവർത്തകനും ആയിരുന്ന അകാലത്തിൽ വിടപറഞ്ഞ നിതിൻ ചന്ദ്രന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിങ് യുഎഇ മെഡിക്കൽ വിങ്ങും ബിഡികെ യുഎഇയും സംയുക്തമായി ചേർന്ന് ദുബൈ അൽ കുവൈത്ത് ഹോസ്പിറ്റലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പിനോടനുബന്ധിച്ചു നടന്ന അനുസ്മരണയോഗം ഇൻകാസ് യൂത്ത് വിങ് യുഎഇ മെഡിക്കൽ വിങ് ചെയർമാൻ ജിൻസ് ജോയ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഇൻകാസ് യൂത്ത് വിങ് യുഎഇ പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട്, ഐ.വൈ.സി. ഇന്റർനാഷണൽ ചെയർമാൻ ഹൈദർ തട്ടത്താഴത്ത്, ഇൻകാസ് ദുബൈ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ സയാനി, ബി.ഡി.കെ. യു.എ.ഇ. പ്രസിഡന്റ് പ്രയാഗ്, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ ജനറൽ സെക്രട്ടറി ശ്രീകുമാർ എം ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് നജാ കബീർ, രക്ഷാധികാരികളായ ബിബിൻ ജേക്കബ്, ശ്യാംകുമാർ എന്നിവർ നിതിനെ അനുസ്മരിച്ചു. ഇൻകാസ് യൂത്ത് വിങ് യു.എ.ഇ. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഷഫീഖ് മുസ്തഫ, ഹർഷാദ് മൊയ്‌ദു, നവാസ് നാലകത്ത്, ഹാഷിം അഹമ്മദ്, അജിത് ശങ്കർ, റാഷിക് നന്മണ്ട, ഇൻകാസ് ദുബൈ എറണാകുളം ജില്ലാ കമ്മിറ്റി ട്രഷറർ ബേസിൽ ജേക്കബ്, ഇൻകാസ് സജീവ പ്രവർത്തകൻ വിഷ്ണു ഉദയപറമ്പ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം