
അബുദാബി: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം ലഭിച്ചതായും ഉടന്‍ നിലവില്‍ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മര്‍റി. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസക്കുള്ള അംഗീകാരം ലഭിച്ചു. ഇനി അത് നടപ്പാക്കാനായി കാത്തിരിക്കുകയാണ്, എത്രയും വേഗം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഈ വിഷയം ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷെങ്കന്‍ ടൂറിസ്റ്റ് വിസ മാതൃകയിലുള്ള ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ വരുന്നതോടെ ആറ് അംഗ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് ഒരു വിസയില്‍ സഞ്ചരിക്കാനാകും.
യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒറ്റ വിസയില്‍ സഞ്ചരിക്കാം. പ്രാദേശിക ടൂറിസം മേഖലയുടെ വളര്‍ച്ചക്കും മൊത്തത്തിലുള്ള സാമ്പത്തികവ്യവസ്ഥയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ഏകീകൃത വിസ സംവിധാനം ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജിസിസി ഏകീകൃത വിസ മേഖലയിലെ ബിസിനസ് സംബന്ധമായ യാത്രകളും വിനോദയാത്രകളും വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ