
മനാമ: ഓണ സദ്യയും ആഘോഷങ്ങളുമായി ബഹ്റൈനില്‍ മെഗാമാർട്ട് അവതരിപ്പിക്കുന്ന ബിഎംസി ‘ശ്രാവണ മഹോത്സവം’ 2025ന് ആരംഭം കുറിച്ചു. ചടങ്ങിൽ ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ ഓണപ്പുടവ വിതരണോത്ഘാടനവും നിർവഹിച്ചു. മെഗാമാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ബി എം സി ‘ശ്രാവണ മഹോത്സവം’ 2025ന് ആഗസ്ത് 30 ശനിയാഴ്ച വൈകിട്ടാണ് ആരംഭം കുറിച്ചത്.
ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്‍റെ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി അഹമ്മദ് അൽഹയ്ക്കി മുഖ്യാതിഥിയായി. വിശിഷ്ടാതിഥികളായി ബഹ്റൈൻ നോർത്ത് ഗവർണറേറ്റിലെ ഹെഡ്ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് ഹിസ് എക്സലൻസി ഇസാം അൽഖയാത്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, രതീഷ് അസോസിയേറ്റ്സ് എം ഡി രതീഷ് പുത്തൻപുരയിൽ, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവര്‍ പങ്കെടുത്തു.
ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത് , ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കൊടി ഉയർത്തിയതോടെ ബിഎംസി യുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഉള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഓണപ്പുടവ വിതരണ ഉദ്ഘാടനം, മുഖ്യാതിഥിയും മറ്റ് അതിഥികളും തൊഴിലാളികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വയനാട്ടിൽ പ്രവർത്തിക്കുന്ന ലൗഷോർ സാരഥികളായ യുഎ മുനീർ, അബ്ദുൽ അസീസ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ മിമിക്രി താരവും കലാഭവൻ ജനറൽ സെക്രട്ടറിയുമായ കെ എസ് പ്രസാദ്, മിമിക്രി താരം സുമേഷ് എന്നിവരെയും മുഖ്യാതിഥി പൊന്നാടയണിയിച്ച് ആദരിച്ചു.
ശ്രാവണ മഹോത്സവം 2025നോടനുബന്ധിച്ച് മുൻവർഷങ്ങളിലെ പോലെ ഒക്ടോബർ 17 വെള്ളിയാഴ്ച ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ നൽകുമെന്നും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ബഹ്റൈനിലെ വിവിധ സംഘടനകളും ആയി ചേർന്നുകൊണ്ട് സംഘടിപ്പിക്കുന്ന 30 ദിവസത്തെ ശ്രാവണ മഹോത്സവം 2025ൽ നിരവധി ഓണ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ