കുവൈത്തിൽ ജുഡീഷ്യൽ ജീവനക്കാരായ മൂന്നുപേർ മയക്കുമരുന്നുമായി പിടിയിൽ

Published : Sep 04, 2025, 05:37 PM IST
three judicial employees were arrested

Synopsis

നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരായ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കഞ്ചാവ്, ഒരു ഇലക്ട്രോണിക് തുലാസ്, നിരവധി ഒഴിഞ്ഞ പായ്ക്കറ്റുകൾ എന്നിവ കണ്ടെടുത്തു.

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരായ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവ്, ഒരു ഇലക്ട്രോണിക് തുലാസ്, നിരവധി ഒഴിഞ്ഞ പായ്ക്കറ്റുകൾ എന്നിവ കണ്ടെടുത്തു. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളുടെ വീട് പരിശോധിക്കുന്നതിനിടെ, പ്രതികളിലൊരാളുടെ അമ്മയും രണ്ട് സഹോദരിമാരും സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് ആക്രമിച്ചു. ഒരു സഹോദരി ഒരു പൊലീസുകാരനെ ഗ്ലാസ് ഡോർ തുറക്കാൻ നിർബന്ധിക്കുകയും, ഇത് പൊലീസുകാരന്റെ കൈക്ക് ഗുരുതരമായ പരിക്കേൽക്കാൻ കാരണമാവുകയും ചെയ്തു. തുടർന്ന്, ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ