സൗദി അറേബ്യയില്‍ വിദേശി വനിത കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Apr 23, 2021, 3:17 PM IST
Highlights

സംഭവമറിഞ്ഞ് കെട്ടിടത്തിലെത്തിയ പൊലീസ് തുണികൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ തൂങ്ങി നില്‍ക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വിദേശി വനിതയെ താമസസ്ഥലത്തെ കട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജിദ്ദയിലെ റെഡ് സീ സിറ്റിയിലാണ് എത്യോപ്യന്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

സംഭവമറിഞ്ഞ് അല്‍ സഫ ഡിസ്ട്രിക്ടിലെ കെട്ടിടത്തിലെത്തിയ പൊലീസ്, തുണികൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ തൂങ്ങി നില്‍ക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. 40കാരിയായ എത്യോപ്യന്‍ സ്ത്രീയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രാഥമിക നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണ്.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!