60 വയസ്സ് പൂർത്തിയാക്കാൻ അഞ്ച് ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കെ, ഇന്ത്യയിൽ നിന്നുള്ള കിഷോർ പാണ്ഡുരംഗ് റാവുവിന് നേടാനായത് രണ്ട് നേട്ടങ്ങൾ. 5 മില്യൺ ദിർഹം സമ്മാനത്തിലൂടെ യു.എ.ഇയിലേക്ക് കുടുംബത്തെ ഒപ്പം കൂട്ടാനും ഒരുപാട് യാത്ര ചെയ്യാനും ഇനി അദ്ദേഹത്തിന് കഴിയും.
അറുപതാം പിറന്നാളിന് അഞ്ച് ദിവസം മുൻപ് ഇന്ത്യൻ പ്രവാസിക്ക് ദി യു.എ.ഇ ലോട്ടറിയിലൂടെ 5 മില്യൺ ദിർഹം സമ്മാനം. മൂന്നു ദശകമായി ഷാർജയിൽ താമസിക്കുന്ന കിഷോർ പാണ്ഡുരംഗ് റാവുവാണ് വിജയി.
ഒക്ടോബർ 3-ലെ ഡ്രോയിലാണ് സമ്മാനം. അദ്ദേഹത്തിന്റെ പിറന്നാളാകട്ടെ ഒക്ടോബർ 8-നും. ഒരാഴ്ച്ചയ്ക്കുള്ളിൽ രണ്ട് സന്തോഷങ്ങൾ.
യു.എ.ഇ മുഴുവൻ ലഭ്യമായ “ഡേയ്സ്” സെക്ഷനിലെ ആറ് നമ്പറുകളും മാച്ച് ചെയ്ത റാവുവിന് ലക്കി ഡേ ഗെയിമിൽ രണ്ടാം സമ്മാനമാണ് ലഭിച്ചത്. 50 ദിർഹത്തിന്റെ ടിക്കറ്റ് അദ്ദേഹം തെരഞ്ഞെടുത്തത് ഈസി പിക് ഓപ്ഷൻ ഉപയോഗിച്ചാണ്. ശനിയാഴ്ച്ച വൈകീട്ടോടെ ഡ്രോയും നടന്നു.
കാത്തുവച്ച ആഗ്രഹം കൈയ്യെത്തും ദൂരത്ത്
ഗോൾഡൻ വിസ എന്ന ആഗ്രഹമാണ് അദ്ദേഹം മനസ്സിൽ കരുതിയത്. ഇപ്പോൾ ആ സ്വപ്നത്തോട് ഒന്നുകൂടെ അടുത്തു.
“ഒരു ദിവസം എനിക്ക് ഗോൾഡൻ വിസ ലഭിക്കുമെന്നായിരുന്നു എപ്പോഴുമുള്ള പ്രതീക്ഷ. ഒരു ദിവസം എനിക്ക് അത് ലഭിക്കുമെന്ന് ഞാൻ ആലോചിക്കും. ഇപ്പോൾ എനിക്ക് ഒരു അവസരം ലഭിച്ചു. ഞാൻ സുഹൃത്തുക്കളോടും കാലങ്ങളായി ഇതു തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.” – കിഷോർ പറഞ്ഞു.
ഒപ്പമുള്ളവർക്കും ഒരു നാഴികക്കല്ല്
5 മില്യൺ ദിർഹം ലഭിച്ചെന്ന വാർത്ത അറിഞ്ഞിട്ടും ആദ്യം അദ്ദേഹം ആരെയും അത് അറിയിച്ചില്ല. പിന്നീട്, ഭാര്യയോട് പറഞ്ഞു. അവരും അധികം പേരോട് പറഞ്ഞില്ല.
മുഴുവൻ കുടുംബത്തെയും യു.എ.ഇയിൽ എത്തിക്കാൻ ഈ തുക മതിയാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
“എന്റെ ഭാര്യയെ ഒപ്പം കൂട്ടണം. ജീവിതത്തിന്റെ ഉയർച്ചകളും താഴ്ച്ചകളും ഞങ്ങളൊരുമിച്ചാണ് താണ്ടിയത്. ഇപ്പോൾ അവസരമായി, അവൾക്കും എന്റെ മക്കൾക്കും ഒരുമിച്ച് ആസ്വദിക്കാൻ.” – അദ്ദേഹം പറയുന്നു.
പുതിയ അനുഭവങ്ങൾ മുന്നിൽ
1993-ലാണ് കിഷോർ ആദ്യമായി യു.എ.ഇയിൽ എത്തിയത്. പിന്നീട് ദുബായ്, അജ്മാൻ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ താമസിച്ചു. പ്രായം അറുപതുകളിൽ എത്തിയപ്പോൾ ഇനി അദ്ദേഹം മനസ്സിൽ കരുതുന്ന ഒരു ആഗ്രഹം ഇതാണ്: ഭാര്യയുടെ കൂടെ ലോകം കാണുക.
കുടുംബത്തിനായി മറ്റു ചില ദീർഘകാല പദ്ധതികളും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
ഉത്തരവാദിത്തത്തോടെ നിമിഷങ്ങൾ ആഘോഷിക്കാം
5 മില്യൺ ദിർഹം സമ്മാനത്തിന്റെ ആവേശമുണ്ടെങ്കിലും ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലിനെക്കുറിച്ച് കിഷോറിനും അറിയാം.
“പരിധിവച്ച് മാത്രമേ പണം ഗെയിമിനായി ചെലവഴിക്കാൻ പാടുള്ളൂ.” – വിജയി ഓർമ്മിപ്പിക്കുന്നു.
ഉത്തരവാദിത്തത്തോടെയുള്ള ഗെയിം ആണ് ദി യു.എ.ഇ ലോട്ടറിയും പിന്തുടരുന്നത്. സുരക്ഷിതവും സുതാര്യവും നിയന്ത്രണങ്ങൾക്ക് വിധേയവുമായി ഗെയിമിങ് അനുഭവം ഇത് ഉറപ്പാക്കുന്നു. എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ്.





