വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

By Web TeamFirst Published Jun 8, 2021, 3:23 PM IST
Highlights

റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയില്‍ അല്‍ഖുവ്വയ്യില്‍ വെച്ചായിരുന്നു അപകടം. മുഹമ്മദ് ബഷീര്‍ സഞ്ചരിച്ച ട്രെയ്ലര്‍ മാര്‍ബിള്‍ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രൈലറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലറിന് തീ പിടിക്കുകയും ചെയ്തു.

റിയാദ്: റിയാദിന് സമീപം അല്‍ഖുവ്വയ്യിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് ചളവറ സ്വദേശി ആലപ്പറമ്പില്‍ മുഹമ്മദ് ബഷീറിന്റെ (44) മൃതദേഹം റിയാദില്‍ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് അല്‍ഖൈറിലെ മന്‍സൂരിയ മഖ്ബറയിലാണ് ഖബറടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.

റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയില്‍ അല്‍ഖുവ്വയ്യില്‍ വെച്ചായിരുന്നു അപകടം. മുഹമ്മദ് ബഷീര്‍ സഞ്ചരിച്ച ട്രെയ്ലര്‍ മാര്‍ബിള്‍ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രൈലറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലറിന് തീ പിടിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു ദൃസാക്ഷികള്‍ പറഞ്ഞു. ട്രെയിലര്‍ ഡ്രൈവറായ ശ്രീലങ്കന്‍ സ്വദേശിക്ക് സാരമായ പരിക്കുണ്ട്. അല്‍ബസ്സാമി ഇന്റര്‍നാഷനല്‍ കമ്പനിയിലെ ട്രാന്‍സ്പോര്‍േട്ടഷന്‍ സൂപര്‍വൈസര്‍ ആയിരുന്നു മുഹമ്മദ് ബഷീര്‍. ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പിതാവ്: മണ്ണഴി ദുറാവ്, മാതാവ്: പാത്തുമ്മ, ഭാര്യ: സഫിയ, മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബശ്ശിര്‍. ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് കമ്പനി പ്രതിനിധികളായ ഷമീര്‍ പുത്തൂര്‍, കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, ഉമര്‍ അമാനത്ത്, അക്ബറലി, സഹപ്രവര്‍ത്തകരായ രാഹുല്‍, വര്‍ഗീസ് എന്നിവരും അല്‍ഖുവ്വയ്യ കെ.എം.സി.സി പ്രതിനിധികളും രംഗത്തുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!