
മസ്കറ്റ്: വെള്ളപാച്ചിലും മഴയിലും ജബൽ അക്തറിൽ കാണാതായ ആളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉൾപ്പെടെ എട്ട് പേർ ഓമനിലുണ്ടായ വെള്ളപാച്ചിലും മഴയിലും മരണപെട്ടു. ഒമാനിൽ പതിനൊന്ന് ദിവസം മുൻപ് മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിൽ കാണാതായ ആളിന് വേണ്ടിയുള്ള തിരച്ചിൽ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ തുടർന്ന് വരികയായിരുന്നു.
തുടര്‍ന്നാണ് കാണാതായ ആളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതശരീരം ഫ്രഞ്ച് വിനോദ സഞ്ചാരിയുടേതായിരുന്നുവെന്നും റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി, ആംബുലൻസുകൾ എന്നീ സംഘങ്ങൾക്ക് പുറമെ റോയൽ ഒമാൻ പോലീസിന്റെ വ്യോമയാന സേനയുടെ സഹകരണത്തോടും കൂടിയായിരുന്നു തെരച്ചിൽ നടത്തി വന്നിരുന്നത്.
ദാഖിലിയ ഗവര്ണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിലാണ് വാഹനത്തിന് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ സഞ്ചരിക്കുന്ന വാഹനം ഒരു താഴ്വരയിലേക്കുള്ള വെള്ളപ്പാച്ചിലിൽ അകപെടുകയായിരുന്നു എന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) ആയിരുന്നു വെള്ളപ്പാച്ചിൽ മരണമടഞ്ഞ മലയാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam