ദുബായില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് ബിഗ് സ്ക്രീനുകള്‍ സ്ഥാപിക്കുന്നു

By Web TeamFirst Published Aug 24, 2018, 9:10 PM IST
Highlights

ജബല്‍ അലി, അല്‍ ഖൗസ്, മുഹൈസിന എന്നിവിടങ്ങളിലുള്ള തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലായിരിക്കും സ്ക്രീനുകള്‍ സ്ഥാപിക്കുകയെന്ന് പി.സി.എല്‍.എ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. 

ദുബായ്: തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തക്ക വിധത്തിലുള്ള ബിഗ് സ്ക്രീനുകള്‍ സ്ഥാപിക്കും. തൊഴിലാളി ക്ഷേമത്തിനുള്ള പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്സ് (പി.സി.എല്‍.എ) ആണ് ഇത്തരമൊരു തീരുമാനമെടുത്തത്.

വാരാന്ത്യത്തില്‍ സിനിമകള്‍ കാണാനും മറ്റ് പരിപാടികള്‍ ആസ്വദിക്കാനും തൊഴിലാളികള്‍ക്ക് അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ജബല്‍ അലി, അല്‍ ഖൗസ്, മുഹൈസിന എന്നിവിടങ്ങളിലുള്ള തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലായിരിക്കും സ്ക്രീനുകള്‍ സ്ഥാപിക്കുകയെന്ന് പി.സി.എല്‍.എ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങളും മറ്റും ഈ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം വിനോദപരിപാടികള്‍ക്കും ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!