
ദുബൈ: ത്രില്ലടിപ്പിക്കുന്ന പെര്‍ഫോമന്‍സുമായി അബുദാബി യാസ് ഐലന്റിനെ ആവേശത്തില്‍ ആറാടിക്കാന്‍ അടുത്ത വര്‍ഷത്തെ ഐഫ അവാര്‍ഡ് ദാന ചടങ്ങില്‍, ബോളിവുഡ് സൂപ്പര്‍സ്റ്റാറും ഗോബല്‍ ഐക്കണുമായ രണ്‍വീര്‍ സിങ് എത്തുന്നു. യാസ് ഐലന്റിന്റെ ബ്രാന്റ് അംബാസഡറായ രണ്‍വീര്‍, 2023ല്‍ ഇത്തിഹാദ് അരീനയില്‍ നടക്കുന്ന 23-ാമത് ഐഫ അവാര്‍ഡ് ചടങ്ങില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകടനമായിരിക്കും കാഴ്ചവെയ്ക്കുക. മികച്ച ലൈവ് പെര്‍ഫോമറായി അറിയപ്പെടുന്ന രണ്‍വീര്‍ സിങിന്റെ സാന്നിദ്ധ്യം ഐഫ അവര്‍ഡിനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.
ആരാധകര്‍ കാത്തിരിക്കുന്ന ഐഫ അവാര്‍ഡും വീക്കെന്‍ഡ് ആഘോഷവും 2023 ഫെബ്രുവരി 10, 11 തീയ്യതികളിലായിരിക്കും അബുദാബി യാസ് ഐലന്റില്‍ നടക്കുക. ഇന്ത്യന്‍ സിനിമയുടെ ലോകത്തെ ഏറ്റവും വലിയ ആഘോഷമായ ഐഫ, ഏറ്റവും നല്ല സംഗീതത്തെയും വിനോദത്തെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്.
ലോകമെമ്പാടും കൈവന്ന പ്രശസ്‍തിയിലൂടെ ഇന്ത്യയുടെ സാംസ്‍കാരിക അംബാസഡറായി മാറിയ രണ്‍വീര്‍ സിങ്, അബുദാബി യാസ് ഐലന്റില്‍ നടക്കുന്ന പ്രകടനത്തിലൂടെ കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.
പരിപാടിയെക്കുറിച്ച് രണ്‍വീര്‍ സിങ് പറയുന്നത് ഇങ്ങനെ. "പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലുള്ള പെര്‍ഫോമന്‍സുമായി ഒരിക്കല്‍ കൂടി ഐഫയില്‍ എത്താന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. എന്റെ രണ്ടാം വീട് എന്ന് വിശേഷിപ്പിക്കാവുന്ന യാസ് ഐലന്റിലാണ് ഈ പരിപാടിയെന്നത് എന്നെ ഏറെ ആവേശഭരിതനാക്കുന്നുണ്ട്. അതിമനോഹരമായ ആ സ്ഥലത്തിന്റെ ബ്രാന്‍ഡ് അംബസഡര്‍ എന്ന നിലയില്‍, സിനിമാ രംഗത്തുള്ള എന്റെ സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരെയും യാസ് ഐലന്റ് പരിചയപ്പെടുത്താന്‍ കഴിയുമെന്നതും ഏറെ സന്തോഷം നല്‍കുന്നു. സാധ്യമാവുന്ന എല്ലാ തരത്തിലും പുതുചരിത്രം കുറിക്കുന്ന ഏറ്റവും മികച്ച ഐഫ അനുഭവമായിരിക്കും ഇക്കുറി സമ്മാനിക്കാനാവുക എന്നു തന്നെയാണ് എന്റെ വിശ്വാസം".
അബുദാബി യാസ് ഐലന്റില്‍ യാസ് ബേ വാട്ടര്‍ഫ്രണ്ടിന്റെ ഭാഗമായ, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദ വേദി, ഇത്തിഹാദ് അരീനയില്‍ വെച്ചായിരിക്കും പരിപാടി നടക്കുക.
ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ