
മസ്ക്കറ്റ്: ഒമാനില്‍ നിക്ഷേപങ്ങൾ നടത്തുന്നതിൽ ബ്രിട്ടൻ മുന്നിൽ എന്നു സ്ഥാനപതി ഹാമിഷ് കോവെൽ. ഇരു രാജ്യങ്ങൾ തമ്മിൽ ഉള്ള ഉഭയ കക്ഷി വ്യാപാര ബന്ധത്തിൽ വൻ വളർച്ചയെന്നും സ്ഥാനപതി. ബൗഷറില്‍ നടന്ന ബ്രിട്ടീഷ് വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കോവെൽ വ്യക്തമാക്കി.
2018 ഇലെ ആദ്യ മൂന്നു മാസം 4 .7 ബില്യൺ ഒമാനി റിയാലിന്‍റെ നിക്ഷേപ ആണ് ബ്രിട്ടൻ ഒമാനിൽ നേരിട്ടു നടത്തിയിട്ടുള്ളത്. 2017 ഇൽ ഇതേ കാലയളവിൽ 3 .7 ബില്യൺ ഒമാനി റിയൽ ആയിരുന്നു നിക്ഷേപം. ബ്രിട്ടൻ ഒമാനിലേക്ക് നടത്തി വരുന്ന നേരിട്ടുള്ള നിക്ഷേപങ്ങളും , ഉഭയ കക്ഷി വ്യാപാര ബന്ധങ്ങളും തുടരുമെന്ന് സ്ഥാനപതി ഹാമിഷ് കോവെൽ പറഞ്ഞു.
ബൗഷർ ലുലുവിൽ ഒരുക്കിയിരിക്കുന്ന ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനമായ ‘ബ്യൂട്ടിഫുൾ ബ്രിട്ടൻ ’ ഉത്‌ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു സ്ഥാനപതി ഹാമിഷ്. രണ്ടായിരത്തിലധികം ബ്രിട്ടൻ ഭക്ഷ്യ ഉത്‌പന്നങ്ങൾ ഒമാൻ വിപണിയിൽ സുലഭമാണെന്നും, പൂര്‍ണമായും ഭക്ഷ്യആവശ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കുന്ന ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കുമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam