
ദുബായ്: സാമൂഹ്യ വികസനത്തിന് മുഖ്യ പരിഗണന നൽകി 2019ലേക്കുള്ള യുഎഇ ബജറ്റിന് അംഗീകാരം. വകയിരുത്തിയ 6,030 കോടി ദിർഹത്തിൽ 59 ശതമാനവും വിദ്യാഭ്യാസ, സാമൂഹിക വികസനത്തിനായാണ് നീക്കിവച്ചിരിക്കുന്നത്.
നടപ്പുവർഷത്തെക്കാൾ 17.3 ശതമാനം അധിക തുകയാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റ് തുകയിലേക്ക് 1710 കോടി ദിർഹം അബുദാബിയും 120 കോടി ദുബായിയും സംഭാവന ചെയ്യും. 4200 കോടി ദിർഹം മറ്റു ഫെഡറൽ വകുപ്പുകളിലെ വരുമാനത്തിൽനിന്നു കണ്ടെത്തും. ബജറ്റിന്‍റെ 42.3 ശതമാനം തുകയുംസാമൂഹിക വികസന പദ്ധതികൾക്കായാണ് നീക്കിവച്ചിരിക്കുന്നത്.
സ്വദേശികളുടെ ആരോഗ്യ ഇൻഷൂറൻസിനുള്ള കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്നും ധന, നീതിന്യായ മന്ത്രാലയങ്ങൾ അംഗീകരിക്കുന്നതോടെ മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്നും ധനകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അൽ തായര്‍ വ്യക്തമാക്കി. വിവിധ എമിറേറ്റുകളുടെ ക്ഷേമത്തിനായി 197 കോടി ദിർഹമിന്‍റെ അധിക തുകയ്ക്കും ഷെയ്ഖ് ഖലീഫ അംഗീകാരം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യം, സുരക്ഷ തുടങ്ങി ദേശീയ നയമനുസരിച്ച് പദ്ധതി വിഹിതം ശരിയായ വിധം വിനിയോഗിക്കാത്ത മന്ത്രിമാരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ധനകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അൽ തായറുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിക്ക് അംഗീകാരം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് സെപ്റ്റംബറിൽ യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam