സോഷ്യല്‍ മീഡിയ വഴി ബ്ലാക് മെയിലിങ്; ഒമാനില്‍ ഒരാള്‍ അറസ്റ്റില്‍

By Web TeamFirst Published Dec 13, 2018, 4:30 PM IST
Highlights

ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത്. 

മസ്കറ്റ്: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത കുറ്റത്തിന് ഒരാളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്നാപ്ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത്. മറ്റൊരാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫേക് അക്കൗണ്ടില്‍ നിന്നായിരുന്നു ഇത് ചെയ്തത്. പെണ്‍കുട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചുകഴിയുമ്പോള്‍ അതില്‍ നിന്ന് ചിത്രങ്ങളും മറ്റും മോഷ്ടിച്ച് അവ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

click me!