ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

Published : Aug 13, 2025, 06:03 PM IST
Burj Khalifa

Synopsis

ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. 6 മണി മുതൽ പ്രവേശനം അനുവദിക്കും.

ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും

ഇത്തവണയും ലോകത്തേറ്റവും ഉയരമുള്ള കെട്ടിടത്തിൽ മൂവർണ്ണക്കൊടി മിന്നും. ഒപ്പം പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കും. ഇന്ത്യൻ സ്വാതന്ത്യ ദിനത്തിൽ യുഎഇ ഭരണാധികാരികളും ആശംസകൾ കൈമാറാറുണ്ട്. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. 6 മണി മുതൽ പ്രവേശനം അനുവദിക്കും.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. വിവിധ കലാപരിപാടികളും എംബസികൾക്ക് കീഴിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രക്തദാന ചടങ്ങിൽ 270 പേർ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇതിനോടകം തന്നെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി