
ദുബൈ: ഇത്തിഹാദ് റെയിലും ദുബൈ മെട്രോയുടെ ബ്ലൂലൈനും എത്തുന്നതോടെ ദുബൈയിയുടെയും യുഎഇയുടെയും റിയൽ എസ്റ്റേറ്റ് മേഖലയിലുമുണ്ടാവുക വൻകുതിപ്പെന്ന് വിലയിരുത്തൽ. ഇത്തിഹാദ് റെയിൽ കടന്നുപോകുന്ന മേഖലകളിലും ദുബൈ മെട്രോ ബ്ലൂലൈൻ എത്തുന്ന കമ്മ്യൂണിറ്റികളിലും വാടകനിരക്കുൾപ്പടെ മാറിയേക്കും. ഇത്തിഹാദ് റെയിൽ വരുന്നതോടെ ദുബൈയും അബുദാബിയും മറ്റ് എമിറേറ്റുകളും അതിവേഗം തമ്മിൽ ബന്ധിപ്പിക്കപ്പെടും. ദുബൈയിയുടെ മെഗാ പ്രോജക്ടായ അൽ മക്തൂം എയർപോർട്ടും ഇതിനോട് ചേരും.
ദുബൈ സൗത്ത്, ജെബല്‍ അലി, അല്‍ ഖദീര്‍, അല്‍ ജദ്ദാഫ്, എമാര്‍ സൗത്ത്, ഡമാക് ഹില്‍സ്, ക്രീക്ക് ഹാര്‍ബര്‍ എന്നിവിടങ്ങളുടെ വിലയും വാടകയും ഉയർന്നേക്കും. 10 മുതൽ 15 ശതമാനം വരെയെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ മെട്രോ ബ്ലൂലൈൻ 2029ലാണെത്തുന്നത്. ദുബൈയിലെത്തന്നെ ഏറ്റവും തിരക്കേറിയ ഇന്റർനാഷണൽ സിറ്റി ഉൾപ്പടെ മെട്രോ കണക്റ്റിവിറ്റിലേക്ക് എത്തുകയാണ്. ബ്ലൂലൈൻ എത്തുന്ന മിർദിഫ്, സിലിക്കൺ ഒയാസിസ് എന്നിവ ഇപ്പോൾത്തന്നെ പേരുകേട്ട കമ്മ്യൂണിറ്റികളാണ്. ഇപ്പോൾത്തന്നെ വിദ്യാഭ്യസഹബ്ബായ ദുബായ് അക്കാദമിക് സിറ്റി മെട്രോ എത്തുന്നതോടെ ഇനിയും കുതിക്കും. ഇതോടൊപ്പം ദുബായ് ക്രീക്ക് ഹാർബറിലാണ് ലോകത്തെത്തന്നെ ഉയരമേറിയ മെട്രോ സ്റ്റേഷൻ. 74 മീററർ ഉയരത്തിലുള്ള മെട്രോ സ്റ്റേഷൻ. വീടുകളുടെ വിലയിൽ 10 മുതൽ 25 ശതമാനവും വാടകയിൽ 25-30 ശതമാനം വരെയുമാണ് ഉയർച്ച കണക്കാക്കുന്നത്. നിക്ഷേപകർക്ക് നല്ല കാലമെന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ