
അബുദാബി: ഓടിക്കൊണ്ടിരിക്കെ മിനിബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. 14 തൊഴിലാളികള്‍ യാത്ര ചെയ്തിരുന്ന ബസ് അബുദാബിക്ക് സമീപം വെച്ചാണ് അപകടത്തില്‍ പെട്ടത്. പ്രായമായ ഒരാളുള്‍പ്പെടെ ആറ് പേര്‍ക്ക് സാരമായി പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
അബുദാബി നഗരത്തിലേക്ക് തൊഴിലാളികളെയും കൊണ്ട് വരുന്നതിനിടെയായിരുന്നു അപകടം. ടയര്‍ പൊട്ടിത്തെറിച്ചതോടെ ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന് ആക്കം കൂട്ടിയത്. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. തകരാറുള്ള ടയര്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
വാഹനങ്ങളുടെ ടയറുകളില്‍ വിള്ളലുകളോ മറ്റ് തകരാറുകളോ ഉണ്ടോയെന്ന് വാഹനമുടമകളും ഡ്രൈവര്‍മാരും പരിശോധിക്കണമെന്ന് അബുദാബി പൊലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അബ്ദുല്ല അല്‍ ഷേഹി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam