കൊവിഡിനെ പ്രതിരോധിക്കാന്‍ വീണ്ടും സംഭാവനയുമായി എം എ യൂസഫ് അലി; ഇത്തവണ ഇന്ത്യക്ക് 25 കോടി

By Web TeamFirst Published Apr 2, 2020, 9:02 PM IST
Highlights

കാവിഡിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ കേരളത്തിന് യൂസഫ് അലി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു...

ദുബായ്:  കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് 25 കോടി നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി. കൊവിഡിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ കേരളത്തിന് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യക്ക് 25 കോടി രൂപ നല്‍കുന്നത്. ഇതോടെ 35 കോടി രൂപ യൂസഫലി കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തു. 
 
സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്തെ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാന്‍ എം എ യൂസഫ് അലി ഒരു ലക്ഷം മാസ്‌കുകള്‍ എത്തിക്കും. ദില്ലിയില്‍ നിന്നാണ് മാസ്‌കുകള്‍ എത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.


 

click me!