വിമാന യാത്രക്കിടെ കാബിൻ മാനേജർ മരിച്ചു, അടിയന്തിര ലാൻഡിങ് നടത്തി സൗദി അറേബ്യൻ എയർലൈൻ

Published : Jun 29, 2025, 01:23 PM IST
saudiya

Synopsis

സൗദിയയുടെ കാബിൻ മാനേജർ മൊഹ്സിൻ ബിൻ സഈദ് അൽസഹ്രാനി ആണ് മരിച്ചത്

ജിദ്ദ: വിമാന യാത്രക്കിടയിൽ സൗദി അറേബ്യൻ എയർലൈനായ സൗദിയയുടെ കാബിൻ മാനേജർ മരിച്ചു. മൊഹ്സിൻ ബിൻ സഈദ് അൽസഹ്രാനി ആണ് മരിച്ചത്. യാത്രക്കിടയിൽ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ജിദ്ദയിൽ നിന്നും ലണ്ടനിലേക്ക് പോയ SV119 വിമാനത്തിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. യാത്രക്കിടയിൽ കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടതായി എയർലൈൻ കമ്പനി തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതേത്തുടർന്ന് വിമാനം അടിയന്തിരമായി കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായ ഉടനെ സഹ പൈലറ്റ് അടിയന്തിര ലാൻഡിങ്ങിനായി കെയ്റോ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. അവിടെ വെച്ചാണ് അൽസഹ്രാനിയുടെ മരണം സ്ഥിരീകരിച്ചത്. 

ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായ സമയത്തു തന്നെ വിമാനത്തിലുള്ള മറ്റ് ജീവനക്കാരും യാത്ര ചെയ്തവരിലുള്ള മെഡിക്കൽ പ്രൊഫഷണലുകളും ചേർന്ന് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. സൗദി എയർലൈൻസിന്റെ മുതിർന്ന കാബിൻ ക്രൂ ഉദ്യോ​ഗസ്ഥനായിരുന്നു അൽ സഹ്രാനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്
ഒമാനിലെ പരക്കെ കനത്ത മഴ; അണക്കെട്ടുകൾ നിറഞ്ഞൊഴുകി, ജാഗ്രതാ നിർദ്ദേശം