കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ 'കാറ്റില്‍പ്പറത്തി'; ദുബൈയില്‍ ഒരു കഫേ അടച്ചുപൂട്ടി

By Web TeamFirst Published Oct 3, 2020, 3:18 PM IST
Highlights

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 12 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും 100 താക്കീതുകള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ദുബൈ: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു ഭക്ഷണശാല ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ പൂട്ടിച്ചു. ദുബൈ മുന്‍സിപ്പാലിറ്റി വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 12 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും 100 താക്കീതുകള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം 2,341 സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് നടത്തിയ പരിശോധനയില്‍ 2,228 എണ്ണവും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

closed one food establishment for failing to comply with the precautionary measures. Violated 12 institutions, issued 100 warnings, while 2,228 institutions were eligible for the approved requirements during 2,341 visits on Oct 1. pic.twitter.com/bR3tb7TSwc

— بلدية دبي | Dubai Municipality (@DMunicipality)
click me!