ഉംറ നിര്‍വ്വഹിക്കുന്നതിനായി ഒരാഴ്ചക്കിടെ ഒരു ലക്ഷത്തിലേറെ പെര്‍മിറ്റുകള്‍ അനുവദിച്ചു

Published : Oct 03, 2020, 02:39 PM IST
ഉംറ നിര്‍വ്വഹിക്കുന്നതിനായി ഒരാഴ്ചക്കിടെ ഒരു ലക്ഷത്തിലേറെ പെര്‍മിറ്റുകള്‍ അനുവദിച്ചു

Synopsis

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് 42,873  പെര്‍മിറ്റുകളും വിദേശികള്‍ക്ക് 65,128 പെര്‍മിറ്റുകളും അനുവദിച്ചു.

മക്ക: ഉംറ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് ശേഷം ഒരു ലക്ഷത്തിലധികം ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചതായി അധികൃതര്‍. ഇഅ്തമര്‍നാ ആപ് പുറത്തിറക്കിയ ശേഷം 108,041 പേര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ 27നാണ് ഇഅ്തമര്‍നാ ആപ് പുറത്തിറക്കിയത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് 42,873  പെര്‍മിറ്റുകളും വിദേശികള്‍ക്ക് 65,128 പെര്‍മിറ്റുകളും അനുവദിച്ചു. ആപ് പുറത്തിറക്കി ആദ്യ മണിക്കൂറുകളില്‍ തന്നെ 16,000  ഉംറ തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായും വ്യാഴാഴ്ച വരെ 309,686 പേര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിർണായക ഫോൺ കോൾ; ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
സംഘർഷഭീതിക്കിടയിലും എമിറേറ്റ്‌സ് ഗ്രൂപ്പിന്‍റെ വമ്പൻ കുതിപ്പ്; ലാഭത്തിൽ റെക്കോർഡിട്ട് ദുബായുടെ സ്വന്തം എയർലൈൻ