ലഗേജ് പരിശോധനയിൽ കുടുങ്ങി, അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരൻ കസ്റ്റംസ് പിടിയിൽ, പെട്ടിയിൽ കഞ്ചാവ്

Published : Jul 30, 2025, 10:43 AM IST
cannabis seized

Synopsis

സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരന്‍ കസ്റ്റംസിന്‍റെ പിടിയില്‍. 

മസ്കറ്റ്: ഒമാനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരൻ പൊലീസ് പിടിയിൽ. സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്തുവാൻ ശ്രമിച്ച ഇന്ത്യക്കാരനാണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്.

ആറര കിലോഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സലാല വിമാനത്താവളത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോലർ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരനായ പ്രതി പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് വീഡിയോ ദൃശ്യം ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
കുവൈത്തില്‍ അടിയന്തര യാത്ര മുടങ്ങിയവര്‍ക്ക് എംബസിയെ ബന്ധപ്പെടാമെന്ന് ഇന്ത്യന്‍ അംബാസഡര്‍