
കെയ്റോ: 2013 ലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത 700 ലധികം പേർക്ക് ഈജിപ്തില്‍ ശിക്ഷ വിധിച്ചു. നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡിന്‍റെ നേതാക്കളടക്കം 75 പേർക്ക് വധശിക്ഷയും 47 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്.
ഈജിപ്ത് ഭരണഘടനയ്ക്ക് വിരുദ്ധമാണ് ശിക്ഷാവിധിയെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചു. 2013 ൽ പ്രസിഡന്‍റ് മൊഹമ്മദ് മൊർസി അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതിനു പിന്നാലെ നടന്ന പ്രക്ഷോഭത്തിൽ 100 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam