സൗദി അറേബ്യയില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചു കയറി - വീഡിയോ

Published : Jul 30, 2021, 10:09 PM IST
സൗദി അറേബ്യയില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചു കയറി - വീഡിയോ

Synopsis

കടയുടെ ഷട്ടര്‍ തകര്‍ത്ത് കാറിന്റെ മുന്‍വശം അകത്തേക്ക് കയറിയെ നിലയിലാണ് വാഹനം നിന്നത്. 

റിയാദ്: സൗദി അറേബ്യയില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. ജിദ്ദ നഗരത്തിലെ പ്രധാന റോഡില്‍ വ്യാഴാഴ്‍ച വൈകുന്നേരമായിരുന്നു സംഭവം. റോഡില്‍ വെച്ച് മറ്റൊരു ടാക്സി കാറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട്, റോഡരികിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയത്. 

കടയുടെ ഷട്ടര്‍ തകര്‍ത്ത് കാറിന്റെ മുന്‍വശം അകത്തേക്ക് കയറിയെ നിലയിലാണ് വാഹനം നിന്നത്. വ്യാപാര സ്ഥാപനം അടിച്ചിട്ടിരുന്നതിനാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ച അപകട ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന ശേഷം ഡ്രൈവര്‍ വാഹനത്തില്‍  നിന്ന് പുറത്തിറങ്ങി നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകളില്ല. 
"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും