റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ കാര്‍ ഗ്യാരേജ് ജീവനക്കാരന്‍ ഓടിച്ച് അപകടത്തില്‍പെടുത്തി; പരാതിയുമായി ഉടമസ്ഥന്‍

By Web TeamFirst Published Nov 26, 2020, 12:49 PM IST
Highlights

എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് വാഹനം ഗ്യാരേജില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഉടമ അറിയാതെ ജീവനക്കാര്‍ വാഹനം ഉപയോഗിക്കുകയും അപകടത്തില്‍പെടുകയും ചെയ്‍തു. എന്നാല്‍ ഈ വിവരവും ഉടമയെ അറിയിക്കാതെ വാഹനം റിപ്പയര്‍ ചെയ്‍ത് തിരികെ നല്‍കുകയായിരുന്നു.  

കുവൈത്ത് സിറ്റി: വാഹനം റിപ്പയര്‍ ചെയ്യാന്‍ നല്‍കിയിരുന്ന ഗ്യാരേജിനെതിരെ വിശ്വാസ വഞ്ചനയ്‍ക്ക് പരാതിയുമായി കുവൈത്തി പൗരന്‍. ശുവൈഖ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. റിപ്പയര്‍ ചെയ്യാനായി നല്‍കിയ വാഹനം തന്റെ അറിവില്ലാതെ ഗ്യാരേജ് ജീവനക്കാര്‍ ഉപയോഗിച്ച് അപകടത്തില്‍പെടുത്തിയെന്നാണ് പരാതി.

എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് വാഹനം ഗ്യാരേജില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഉടമ അറിയാതെ ജീവനക്കാര്‍ വാഹനം ഉപയോഗിക്കുകയും അപകടത്തില്‍പെടുകയും ചെയ്‍തു. എന്നാല്‍ ഈ വിവരവും ഉടമയെ അറിയിക്കാതെ വാഹനം റിപ്പയര്‍ ചെയ്‍ത് തിരികെ നല്‍കുകയായിരുന്നു.  റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള അവസ്ഥയിലല്ല വാഹനമുള്ളതെന്ന് മനസിലാക്കിയ ഉടമ, കാര്‍ ഏജന്‍സിയെ സമീപിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വാഹനം അപകടത്തില്‍പെട്ടതായി മനസിലാക്കാന്‍ സാധിച്ചത്. നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് ഗ്യാരേജിനെതിരെ കാറുടമ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. 

click me!