
ദില്ലി: ഗള്‍ഫ് നാടുകളില്‍ നിന്നയച്ച ടണ്‍ കണക്കിന് കാര്‍ഗോ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പ്രവാസികള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അയച്ച കാര്‍ഗോയാണ് ദില്ലി, മുംബൈ, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലായി ലോക്ക് ഡൗണില്‍ കെട്ടിക്കിടക്കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളാണ് ഇവയില്‍ ഏറെയും. അതുകൊണ്ട് തന്നെ ഇവ ഉപയോഗശൂന്യമായേക്കാം എന്ന ആശങ്കയും പ്രവാസികള്‍ പ്രകടിപ്പിക്കുന്നുണ്ട്. കാര്‍ഗോ നീക്കം അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്താത്തതാണ് ഈ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്. നിരവധി കാര്‍ഗോ സ്ഥാപനങ്ങളാണ് ഗള്‍ഫ് നാടുകളിലുള്ളത്.
തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി കാര്‍ഗോ സ്ഥാപനങ്ങള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. എന്നാല്‍ ലോക്ക് ഡൗണിന് മുമ്പ് നാട്ടിലേക്ക് അയച്ച കാര്‍ഗോ ഉടമകളുടെ കൈവശം എത്തിക്കാനാവാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കാര്‍ഗോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പ്രവാസികളുടെയും ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam