
ദില്ലി: രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത മാര്‍ച്ച് മുതൽ രാജ്യത്തെ 543 മണ്ഡലങ്ങളിലും പാസ്‍പോര്‍ട്ട് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയിലാണ് അറിയിച്ചത്.
രാജ്യത്തും വിദേശത്തും പൗരന്മാര്‍ക്ക് പാസ്‍പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുന്നതെന്ന് വി.കെ സിങ് പറഞ്ഞു. എല്ലാ ഹെഡ്‍പോസ്റ്റ് ഓഫീസുകളിലും പാസ്‍പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. ഒരാള്‍ക്കും പാസ്‍പോര്‍ട്ടിനായി 50 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകില്ല. 2017ല്‍ പാസ്‍പോര്‍ട്ട് സേവനങ്ങളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായി. 10 ലക്ഷത്തിലധികം അപേക്ഷകള്‍ ഒരു മാസത്തില്‍ ലഭിക്കുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. പാസ്‍പോര്‍ട്ട് സേവാ സംവിധാനത്തിലൂടെ അഞ്ച് കോടിയിലധികം പാസ്‍പോര്‍ട്ടുകള്‍ നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam