കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ അഞ്ച് മുതല്‍; ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും

By Web TeamFirst Published Nov 22, 2018, 5:32 PM IST
Highlights

അടുത്ത മാസം  അഞ്ചിന് രാവിലെ 11.30നാണ് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ഇറങ്ങുക. ഇതിന് മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താനുള്ള ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍  ചേരും. വിമാനത്താവള നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ വീണ്ടും തുടങ്ങും.  ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്  കരിപ്പൂരില്‍ ആദ്യം ഇറങ്ങുക.

അടുത്ത മാസം  അഞ്ചിന് രാവിലെ 11.30നാണ് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ഇറങ്ങുക. ഇതിന് മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താനുള്ള ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍  ചേരും. വിമാനത്താവള നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ റവൺവേയുടെ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വലിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈൻസ് മുന്നോട്ടുവന്നത്

ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നാളെമുതല്‍ തുടങ്ങും. തിങ്കള്‍, ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് സെക്ടറിലുമായാണ് തുടക്കത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്.

click me!