സർട്ടിഫിക്കറ്റിന് അംഗീകാരം നഷ്ടപ്പെട്ടു; കുവൈത്തിൽ 6000 വിദേശഎൻജിനീയർമാർ തസ്തിക മാറ്റി

By Web TeamFirst Published Nov 15, 2019, 1:02 AM IST
Highlights

സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി എൻഒസി നൽകുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിൽ 5000ത്തോളം എൻജിനീയർമാർ പരാജയപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തിൽ 6000 വിദേശഎൻജിനീയർമാർ തസ്തിക മാറ്റി. സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാതായതോടെയാണ് എഞ്ചിനീയർമാർ മറ്റ് മേഖലകളിലേയ്ക്ക് ഇഖാമ മാറ്റി തുടങ്ങിയത്. തസ്തിക മാറ്റിയവരില്‍ ഭൂരിഭാഗം എഞ്ചിനീയർമാരും ഇന്ത്യക്കാരാണ്. എഞ്ചിനീയർമാർക്ക് ഇഖാമ പുതുക്കാൻ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് കുവൈത്തിൽ 6015 വിദേശി എൻജിനീയർമാർക്ക് തസ്തിക മാറ്റേണ്ടി വന്നത്.

സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി എൻഒസി നൽകുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിൽ 5000ത്തോളം എൻജിനീയർമാർ പരാജയപ്പെട്ടു. ആധികാരികമായ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒേട്ടറെ പേർ മുൻകൂട്ടി തസ്തിക മാറ്റി. സൂപ്പർവൈസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, മെയിൻറനൻസ് ടെക്നീഷ്യൻ, ജനറൽ ഒബ്സർവർ, വർക്കേഴ്സ് ഒബ്സർവർ, ഇലക്ട്രിക്കൽ മോണിറ്റർ, സിവിലിയൻ മോണിറ്റർ, കമ്പ്യൂട്ടർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സിസ്റ്റം അനലിസ്റ്റ്, മെക്കാനിക് ടെക്നീഷ്യൻ, പ്രോസസ് കോഒാഡിനേറ്റർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, തുടങ്ങിയ തസ്തികകളിലേക്കാണ് എൻജിനീയർമാർ വിസ മാറ്റിയടിച്ചത്.

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവാര്യരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും. കഴിഞ്ഞ വർഷം മുതലാണ് എൻജിനീയർമാർക്ക് ഇഖാമ പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചത്.

click me!