
റിയാദ്: ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ അടങ്ങിയ കൊറിയറുകൾ സ്വീകരിക്കുകയോ ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കുകയോ ചെയ്യരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ നിന്ന് മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുൻകൂർ അനുമതിയില്ലാതെ മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും സ്വീകരിക്കരുതെന്നു കൊറിയർ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ രേഖകളില്ലാതെയും വിദേശത്തുനിന്നു മരുന്നുകൾ കൊണ്ടുവന്നതിന് നിരവധിപേർ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ കുടുംബമായെത്തിയ മലയാളികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam