ഒമാനില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം

By Web TeamFirst Published Jun 20, 2021, 8:35 AM IST
Highlights

പുതുക്കിയ സമയക്രമം അനുസരിച്ച് പ്രവൃത്തി ദിവസങ്ങളില്‍  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയും, വാരാന്ത്യ ദിനങ്ങളായ വെള്ളി,ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി  മുതല്‍ വൈകുന്നേരം നാല് വരെയും രാജ്യത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍  നിന്നും വാക്‌സിനേഷന്‍ ലഭിക്കും.

മസ്‌കറ്റ്: ഇന്ന് മുതല്‍ ആരംഭിക്കുന്ന 45 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്ന  കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റം വരുത്തി കൊണ്ട് ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. പുതുക്കിയ സമയക്രമം അനുസരിച്ച് പ്രവൃത്തി ദിവസങ്ങളില്‍  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയും, വാരാന്ത്യ ദിനങ്ങളായ വെള്ളി,ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി  മുതല്‍ വൈകുന്നേരം നാല് വരെയും രാജ്യത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍  നിന്നും വാക്‌സിനേഷന്‍ ലഭിക്കും.

ഒപ്പം ഖുറിയാത് സാഹില്‍ പോളിക്ലിനിക് സെന്ററില്‍ പ്രവൃത്തി ദിനങ്ങളായ ഞായര്‍ മുതല്‍ വ്യാഴം വരെ  രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വാക്‌സിനേഷന്‍  ഉച്ചയ്ക്ക് രണ്ട് മണി വരെ ഉണ്ടാകും. കൊവിഡ് പ്രതിരോധ വാക്സിന്‍ സുരക്ഷിതമായി എല്ലാവര്‍ക്കും ലഭ്യവുമാക്കേണ്ടതിനാല്‍  അംഗീകൃത സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുമ്പ്  ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!