
ദുബൈ: യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ മഹ്‍സൂസ്, തങ്ങളുടെ 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ പുതിയ മള്‍ട്ടി മില്യനയറെ കണ്ടെത്തിയിരിക്കുകയാണ്. 20,000,000 ദിര്‍ഹമാണ് ഈ ഭാഗ്യവാന് സ്വന്തമായത്.
2022 നവംബര്‍ 12 ശനിയാഴ്ച നടന്ന 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 1614 വിജയികള്‍ ആകെ 21,550,550 ദിര്‍ഹം സമ്മാനമായി നേടി. ഇവരില്‍ മൂന്ന് ഭാഗ്യവാന്മാര്‍ 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയില്‍ വിജയികളായവരാണ്.
മഹ്‍സൂസ് ഉപഭോക്താക്കള്‍ക്ക് അധിക ചെലവുകളില്ലാതെ പങ്കെടുക്കാവുന്ന ഫ്രൈഡേ എപിക് ഡ്രോ എന്ന പുതിയ നറുക്കെടുപ്പ് ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രിയപ്പെട്ട സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ 10,000,000 ദിര്‍ഹമാണ് ഈ നറുക്കെടുപ്പിലൂടെ അധികമായി നേടാനാവുക.
44 കാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനി ജെന്നിഫറാണ് ഇക്കഴിഞ്ഞ സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്ന് പേരില്‍ ഒരാള്‍. യുഎഇയിലെ ഒരു ബാങ്കില്‍ കോള്‍ സെന്റര്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഈ പ്രവാസി വനിതയ്ക്ക് ഫിലിപ്പൈന്‍സിലുള്ള തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇനി സാധിക്കും. നാട്ടില്‍ നല്ല നിക്ഷേപങ്ങള്‍ നടത്തുന്നതിനൊപ്പം സമ്മാനത്തുകയുടെ ഒരു ഭാഗം സമൂഹത്തിന് വേണ്ടിയും മാറ്റിവെയ്ക്കുകയാണ് ജെന്നിഫര്‍. "മഹ്‍സൂസിലൂടെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങാനായി ചെലവഴിക്കുന്ന 35 ദിര്‍ഹം മഹത്തായ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതിനാല്‍ ആ പണം പാഴായി പോകുന്നെന്ന ഒരു തോന്നല്‍ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ മഹ്‍സൂസ് ഇന്ന് എന്നെയും സഹായിച്ചിരിക്കുന്നു". മറ്റുള്ളവരെയും മഹ്‍സൂസില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ജെന്നിഫര്‍. "ഞാന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഈ പണം എന്നെ സഹായിക്കും" - അവര്‍ പറഞ്ഞു.
ഇന്ത്യക്കാരിയായ മേരിയാണ് റാഫിള്‍ ഡ്രോയില്‍ വിജയായ രണ്ടാമത്തെയാള്‍. ജെന്നിഫര്‍ പങ്കുവെച്ച അതേ വികാരം തന്നെയാണ് മേരിയുടേതും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 43 വയസുകാരിയായ അവര്‍, മഹ്‍സൂസില്‍ പതിവായി പങ്കെടുക്കുന്നത്.അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മേരി, തന്റെ 13-ാം വയസ് മുതല്‍ യുഎഇയിലാണ് താമസിക്കുന്നത്. ഇതുവരെ 10 തവണ മാത്രമേ മഹ്‍സൂസില്‍ പങ്കെടുത്തിട്ടുള്ളൂ. എന്നാല്‍ പത്താം തവണ ഭാഗ്യം അവരെ തേടിയെത്തി. സമ്മാനത്തുകയുടെ ഒരു ഭാഗം മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മാറ്റി വെയ്ക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും അതിലൊരു പങ്ക് ചെലവഴിക്കും. മഹ്‍സൂസിലെ വിജയം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കായി പ്രത്യേക ട്രീറ്റ് തന്നെ ഒരുക്കുകയാണ് മേരി.
40 വയസുകാരനായ ഫിലിപ്പൈന്‍ പൗരന്‍ എലേറ്റീരിയോ ആണ് റാഫിള്‍ ഡ്രോയിലെ മറ്റൊരു വിജയി. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം ഭാര്യയ്ക്കൊപ്പം ഷോപ്പിങിലായിരുന്നു. സുഹൃത്തുക്കളില്‍ നിന്നാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. മാനുഫാക്ചറിങ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എലേറ്റീരിയോ എല്ലാ ആഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു. റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം നേടിയെന്ന വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടുപോയി. നേരത്തെ അദ്ദേഹത്തിന് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ക്യാഷ് അവാര്‍ഡ് നേടുന്നത്. സമ്മാനത്തുക കൊണ്ട് ഒരു വീടുവെയ്ക്കാനും മറ്റ് രണ്ട് വിജയികളെയും പോലെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കാനുമാണ് എലേറ്റീരിയോയുടെയും പദ്ധതി.
www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് മഹ്‍സൂസില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്. ഇതിലൂടെ ഒന്നിലധികം നറുക്കെടുപ്പുകളില്‍ പങ്കാളിയാക്കപ്പെടും. പ്രിയപ്പെട്ട സംഖ്യകളുടെ രണ്ട് സെറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫ്രൈഡേ എപിക് ഡ്രോയിലും സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലും പങ്കെടുക്കാം. 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുത്ത് പങ്കാളിയാകാവുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഗ്രാന്റ് ഡ്രോയില്‍ ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350 ദിര്‍ഹവും നേടാനുള്ള അവസരമുണ്ട്. ഒപ്പം മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയിലും ഉള്‍പ്പെടും. ഇതിന് പുറമെ ഫന്റാസ്റ്റിക് ഫ്രൈഡേ നറുക്കെടുപ്പില്‍ 39 സംഖ്യകളില്‍ ആറെണ്ണം തെരഞ്ഞെടുക്കുന്നതിലൂടെ 10,000,000 ദിര്‍ഹം നേടാനും അവസരമുണ്ട്.
നല്ലൊരു ജീവിതം ഉറപ്പാക്കി കൊണ്ട് ആളുകളുടെ വിധിയില്‍ മാറ്റം വരുത്തുന്നത് തുടരുകയാണ് മഹ്‌സൂസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ