
മസ്‍കത്ത്: ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ് മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്.
എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്കെന്ന് റോയൽ കിങ് ട്രാവൽസ് മാനേജർ അനിൽ നായർ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഒമാൻ: 00968 - 99775540/91719189, കേരളം 0091 - 7561832071/8086358819. ഇ-മെയിൽ : booking@rktmc.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam