യുഎഇയിലെ ഫ്ലാറ്റില്‍ തീപിടുത്തം; ഏഴ് വയസുകാരന്‍ മരിച്ചു

Published : Dec 12, 2018, 11:39 AM ISTUpdated : Dec 12, 2018, 11:43 AM IST
യുഎഇയിലെ ഫ്ലാറ്റില്‍ തീപിടുത്തം; ഏഴ് വയസുകാരന്‍ മരിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. 

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി, തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നത് തടഞ്ഞു. ഫര്‍ണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. സ്വദേശി കുടുംബമാണ് ഇവിടെ കഴിഞ്ഞിരുന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പരിക്കില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി
യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു, നബിദിനം പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായ അവധി