ഇലക്ഷന്‍ ഇഫക്ടില്‍ രൂപ സര്‍വകാല ഇടിവ് നേരിടുമെന്ന് പ്രവചനം; പ്രവാസികള്‍ക്ക് മികച്ച നേട്ടം ലഭിച്ചേക്കും

By Web TeamFirst Published Dec 12, 2018, 10:09 AM IST
Highlights

എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കനത്ത ഇടിവില്‍ നിന്ന് കരകയറിയ രൂപ, തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഇനിയും താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ മാസങ്ങളിലേതുപോലെ പ്രവാസികള്‍ക്ക് മികച്ച വിനിമയ നിരക്ക് വീണ്ടും ലഭിച്ചേക്കും.  

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രൂപയുടെ മൂല്യത്തെ വീണ്ടും താഴേക്ക് കൊണ്ടുപോകുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ ഇന്നലെ തന്നെ 1.5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. അമേരിക്കന്‍ ഡോളറിനെതിരെ 72.46 എന്ന നിലയില്‍ വരെ എത്തിയിരുന്നു.

എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കനത്ത ഇടിവില്‍ നിന്ന് കരകയറിയ രൂപ, തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഇനിയും താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ മാസങ്ങളിലേതുപോലെ പ്രവാസികള്‍ക്ക് മികച്ച വിനിമയ നിരക്ക് വീണ്ടും ലഭിച്ചേക്കും.  പ്രവചനമനുസരിച്ച് രൂപ ഡോളറിനെതിരെ 75 വരെ എത്തിയാല്‍ യു എ ഇ ദിര്‍ഹം 20.45 വരെ എത്തും. ഒക്ടോബര്‍ 10നുണ്ടായിരുന്ന 20.25 എന്ന നിരക്കാണ് യു എ ഇയിലെ പ്രവാസികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്നത്. അന്ന് ഡോളറിനെതിരെ 74.4 എന്നായിരുന്നു നിരക്ക്.

ഏറ്റവും ഒടുവിലത്തെ നിരക്ക് അനുസരിച്ച് ഡോളറിനെതിരെ 72.02 എന്ന നിലയിലാണ് വ്യാപാരം. വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍.......................72.02
യൂറോ..........................................81.57
യു എ ഇ ദിര്‍ഹം......................19.61
സൗദി റിയാല്‍........................... 19.20
ഖത്തര്‍ റിയാല്‍..........................19.78
ഒമാന്‍ റിയാല്‍...........................187.33
കുവൈറ്റ് ദിനാര്‍........................236.46
ബഹറിന്‍ ദിനാര്‍.......................191.56

click me!