കൊറോണ സംശയം; സൗദിയില്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചു

By Web TeamFirst Published Feb 16, 2020, 1:21 PM IST
Highlights

ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ചൈനീസ് പൗരന്‍ കഴിഞ്ഞ എട്ട് മാസമായി സൗദി അറേബ്യയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ചത്.

ജിദ്ദ: കൊറോണ രോഗബാധ സംശയിച്ച് ഐസോലേഷന്‍ മുറിയിലേക്ക് മാറ്റിയ യുവാവ് സൗദിയിലെ ആശുപത്രിയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചൈനീസ് പൗരന്‍ താഴേക്ക് ചാടിയതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് അറിയിച്ചു.

ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ചൈനീസ് പൗരന്‍ കഴിഞ്ഞ എട്ട് മാസമായി സൗദി അറേബ്യയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ചത്. കൊറോണ ബാധയാണോയെന്ന സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ മുറിയിലേക്ക് മാറ്റി. പരിശോധനാഫലം പുറത്തുവരുന്നത് വരെ ഇയാളെ ഐസൊലേഷന്‍ മുറിയില്‍ കിടത്തി ചികിത്സ നല്‍കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ഇയാള്‍ മുറിയിലെ ജനലിലെ സുരക്ഷാ ബട്ടന്‍ നീക്കം ചെയ്ത് താഴേക്ക് ചാടിയത്. പരിശോധനാ ഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

click me!