
മസ്‍കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിനോദ സഞ്ചാരത്തിനായി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് പാസ്‍പോർട്ട് ആന്റ് റെസിഡൻസ് വിഭാഗം അസി.ഡയറക്ടർ ജനറൽ കേണൽ അലി ബിൻ ഹമദ് അൽ സുലൈമാനി പറഞ്ഞു. ഒമാൻ സുപ്രിം കമ്മറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേണൽ അലി ഹമദ്.
വിസയില്ലാതെ ഒമാനിലെത്തുന്ന സഞ്ചാരികൾക്കു പത്ത് ദിവസം രാജ്യത്ത് തങ്ങാനാണ് അനുവാദം നൽകിയിരിക്കുന്നത്. 10 ദിവസത്തിലധികം രാജ്യത്ത് താമസിക്കരുതെന്നും അധിക ദിവസങ്ങള്‍ തങ്ങുന്ന പക്ഷം പ്രതിദിനം പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്നും കേണൽ അലി ബിൻ ഹമദ് അൽ സുലൈമാനി വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താമസിക്കുന്ന ഹോട്ടലിൽ നിന്നും ലഭിച്ചിട്ടുള്ള സ്ഥിരീകരണ സന്ദേശം, ആരോഗ്യ ഇൻഷുറൻസ്, മടക്ക യാത്രക്കുള്ള ടിക്കറ്റ് എന്നിവ സഞ്ചാരികളുടെ പക്കൽ ഉണ്ടായിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam