സൗദിയില്‍ ശക്തമായ കാറ്റും മഴയും; കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് മുന്നറിയിപ്പ്

Published : Apr 19, 2020, 09:31 AM ISTUpdated : Apr 19, 2020, 09:38 AM IST
സൗദിയില്‍ ശക്തമായ കാറ്റും മഴയും; കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് മുന്നറിയിപ്പ്

Synopsis

റിയാദ്, അല്‍ഖര്‍ജ്, അഫ്‌ലാജ്, അല്‍ഖുവയ്യ, മജ്മ, ശഖ്‌റാ, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്‌റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും മഴ ലഭിച്ചു.

റിയാദ്: സൗദിയില്‍ റിയാദിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും. ശനിയാഴ്ച രാത്രി വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റ് വീശി. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  കര്‍ഫ്യൂ ആയതു കൊണ്ട് നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. 

റിയാദ്, അല്‍ഖര്‍ജ്, അഫ്‌ലാജ്, അല്‍ഖുവയ്യ, മജ്മ, ശഖ്‌റാ, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്‌റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും മഴ ലഭിച്ചു. മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശി. കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs