
റിയാദ്: സൗദി ഫിലിം ഫെസ്റ്റിവലിന്‍റെ ആദ്യ നാലു ദിവസത്തിനിടെ മേളയിലെത്തിയത് സൽമാൻ ഖാൻ അടക്കമുളള പ്രമുഖരാണ്.
ഓസ്‌കാർ പുരസ്‌കാര ജേതാവും അമേരിക്കൻ നടനുമായ ക്യൂബ ഗൂഡിംഗ് ജൂനിയർ ആയിരുന്നു ഇന്നലെ മുഖ്യാതിഥിയായെത്തിയത്.
സൗദി ഫിലിം ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ ഫെസ്റ്റിവൽ നഗരിയായ ദഹ്‌റാൻ കിംഗ് അബ്ദുൾഅസീസ് വേൾഡ് കൾച്ചറൽ സെന്ററിലേക്ക് സന്ദർശക പ്രവാഹമായിരുന്നു. ഫെസ്റ്റിവലിൽ മുഖ്യതിഥിയായെത്തിയ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ കാണാനെത്തിയ ആരാധകരുടെ ആവേശം സൗദിയുടെ സാംസ്‌കാരിക -ചലച്ചിത്ര മേഖലയിലെ വ്യത്യസ്‌ത കാഴ്ചയായി.
ഈ വർഷം ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രപ്രേമികളുടെ വർദ്ധന ചലച്ചിത്ര മേഘലയ്ക്ക് പ്രതീക്ഷ നല്കുന്നതാണെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് എം. അൽ മുല്ല പറഞ്ഞു. തിങ്കളാഴ്ച മുഖ്യാതിഥിയായി എത്തിയ ഓസ്‌കാർ പുരസ്‌കാര ജേതാവും അമേരിക്കൻ നടനുമായ ക്യൂബ ഗൂഡിംഗ് ജൂനിയറും ഏവര്‍ക്കും ആവേശം പകര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam