
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടിയിലധികം ഇന്ത്യന്‍ രൂപ) നാശനഷ്ടമുണ്ടായതായി അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അപൂര്‍വയിനം പക്ഷികളെ വളര്‍ത്തിയിരുന്ന അല്‍ ദഫ്റയിലെ ഒരു ഫാമിലാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.
മിന്നലേറ്റ് പക്ഷിക്കൂട് പൂര്‍ണമായി കത്തിനശിച്ചു. ഇതിനുള്ളിലുണ്ടായിരുന്ന 50 അപൂര്‍വയിനം പക്ഷികള്‍ ചത്തൊടുങ്ങി. നിരവധി മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ വാങ്ങിയിട്ടുള്ള പക്ഷികള്‍ തനിക്ക് വിലമതിക്കാനാവാത്തതായിരുന്നെന്ന് ഉടമ ഖല്‍ഫാന്‍ ബിന്‍ ബുത്തി അല്‍ ഖുബൈസി പറഞ്ഞു. ഇതില്‍ ഒരു പക്ഷിക്ക് മാത്രം ഒരു കോടി ദിര്‍ഹത്തിലധികം വിലയുണ്ടായിരുന്നു. മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി പരിശീലനം നല്‍കിയവയായിരുന്നു ഇവ. മിന്നലേറ്റ് പക്ഷിക്കൂടുകളെല്ലാം ചാരമായെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam