Cochin Duty free : കൊച്ചിൻ ഡ്യൂട്ടി ഫ്രീയില്‍ ഇനി ക്യൂ നില്‍ക്കേണ്ട; സാധനങ്ങള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യാം

Published : Dec 21, 2021, 10:57 AM IST
Cochin Duty free : കൊച്ചിൻ ഡ്യൂട്ടി ഫ്രീയില്‍ ഇനി ക്യൂ നില്‍ക്കേണ്ട; സാധനങ്ങള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യാം

Synopsis

കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ പ്രീ - ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. വെബ്‍സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്‍ത ശേഷം ഷോപ്പിലെ പ്രത്യേക കൗണ്ടറിൽ പണം നൽകി അവ സ്വീകരിക്കാം.

കൊച്ചി: വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന (Cochin international Airport) യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ (Cochin Duty free).  കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് (Sreejesh PR) പ്രീ  ഓർഡറിങ് വെബ്‍സൈറ്റ് (Pre-ordering website) ഉദ്‌ഘാടനം ചെയ്തു.

കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‍സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക. ഷോപ്പിൽ എത്തിയാൽ പ്രത്യേക  കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്‌ത പ്രൊഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാമെന്ന് മാത്രമല്ല, പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്  പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്.

വിദേശത്തുനിന്നെത്തുന്ന കുടുംബങ്ങൾക്ക് വളരെ പ്രയോജനപ്രദമായ സംരംഭമാണ് പ്രീ ഓർഡർ സംവിധാനമെന്ന് ശ്രീജേഷ് അഭിപ്രായപ്പെട്ടു. ക്യൂ വേണ്ട എന്നതുകൊണ്ടുതന്നെ സമയം ലാഭിക്കാം. പ്രവാസികൾക്കു പുറമെ വിദേശത്തുനിന്ന് ഇവിടെ ജോലിക്കെത്തുന്നവർക്കും ആദ്യമായി കൊച്ചിയിൽ എത്തുന്നവർക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡ്യൂട്ടി ഫ്രീയുടെ പ്രീ ഓർഡർ സംവിധാനം ഉറപ്പായും ഉപയോഗപ്പെടുത്തുമെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.             

സിയാൽ മാനേജിങ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് ചെയർമാനുമായ എസ്. സുഹാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂതന സംരംഭങ്ങളിലൂടെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ലക്ഷ്യമെന്ന് സുഹാസ്  ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
എയർപോർട്ട് ഡയറക്ടർ എ.സി. കെ. നായർ, ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർ (സി.ഐ.എസ്.എഫ്.) സുനിത് ശർമ്മ, ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ, കെ.എ. ചന്ദ്രൻ, എ.ഒ.സി വൈസ് ചെയർമാൻ സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിങ്  ഡയറക്ടറുമായ  എ എം ഷബീർ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഉമ്മൻ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ