അതിശൈത്യത്തിലേക്ക് യുഎഇ, താപനില 8 ഡിഗ്രി വരെ കുറയും, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Published : Jan 13, 2026, 03:58 PM IST
winter in uae

Synopsis

യുഎഇയിൽ ജനുവരി പകുതിയോടെ അതിശൈത്യമെത്തും. താപനില 8 ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്ര മുന്നറിയിപ്പ് നല്‍കി. മൂടൽമഞ്ഞ് സാധ്യതയുള്ളതിനാല്‍ അധികൃതർ ഡ്രൈവർമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

ദുബൈ: ജനുവരി പകുതിയോടെ യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച പകുതിയോടെ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളിൽ 7 മുതൽ 8 ഡിഗ്രി വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. ജനുവരി 15-ന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ 3 മുതൽ 4 ഡിഗ്രി വരെ താപനില കുറയും. ജനുവരി 16-ഓടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5 ഡിഗ്രിയോളം താപനില താഴും. പർവ്വത പ്രദേശങ്ങളിൽ തണുപ്പ് അതിശക്തമായിരിക്കും. പുലർച്ചെ സമയങ്ങളിൽ താപനില 5 മുതൽ 7 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. അജ്മാൻ ഉൾപ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രിയിൽ താഴെയായിരിക്കും.

മഴയ്ക്കും മഞ്ഞിനും സാധ്യത

തണുപ്പിനൊപ്പം കനത്ത മൂടൽമഞ്ഞും മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം. ജനുവരി 15ന് വടക്കൻ, കിഴക്കൻ മേഖലകളിൽ (പ്രത്യേകിച്ച് റസൽ ഖൈമ, വടക്കൻ ഫുജൈറ) നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തണുപ്പ് അനുഭവപ്പെടുന്നത് വർധിക്കും.

തീരദേശ മേഖലകളെ അപേക്ഷിച്ച് ഉൾ പ്രദേശങ്ങളിലും മരുഭൂമികളിലും തണുപ്പ് കൂടുതലായിരിക്കും. കടൽവെള്ളം പകൽ സമയത്ത് ആഗിരണം ചെയ്യുന്ന ചൂട് രാത്രിയിൽ സാവധാനം പുറത്തുവിടുന്നതിനാൽ തീരപ്രദേശങ്ങളിൽ താപനില ക്രമാതീതമായി താഴില്ല. എന്നാൽ മണൽ പെട്ടെന്ന് തണുക്കുന്നതിനാലാണ് മരുഭൂമിയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളിൽ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പുലർച്ചെ വാഹനമോടിക്കുന്നവർ മൂടൽമഞ്ഞ് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്, ദുബൈ വിപണിയിലെ ഇന്നത്തെ സ്വർണവില
മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ച മുതൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും, കുവൈത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്