
ദുബായ്: യുഎഇയിലെ സ്മരണദിനാചരണ(രക്ഷസാക്ഷി ദിനം)മായി പ്രഖ്യാപിച്ച നവംബര്‍ 29 ന് അവധി ഇല്ലെന്ന് ഔദ്യോഗിക അറിയിപ്പ്. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. നവംബര്‍ 30 ഇത്തവണ വെള്ളിയാഴ്ച ആയതുകൊണ്ടാണ് ദിനാചരണം നവംബര്‍ 29 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നവംബര്‍ 29ന് സ്മരണദിനാചരണം നടക്കുമെന്നാണ് മന്ത്രിസഭയുടെ അറിയിപ്പില്‍ പറയുന്നത്. ദിനാചരണം മാറ്റിയപ്പോള്‍ വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അവധിയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്.
യുഎഇക്ക് വേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 30 സ്മരണ ദിനമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. സ്മരണദിനത്തില്‍ രാവിലെ എട്ട് മണിക്ക് യുഎഇയുടെ ദേശീയ പതാക പകുതി ഉയര്‍ത്തും. തുടര്‍ന്ന് 11.30ന് ഒരു മിനിറ്റ് മൗനമാചരിക്കും. തുടര്‍ന്ന് പതാക പൂര്‍ണ്ണമായി ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam