
കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം പുരോഗമിക്കുന്നതിനിടയിൽ ദുബായ് ഭരണാധികാരിയുടെ ഒൗദ്യോഗിക പേജിൽ മലയാളികളുടെ തെറിവിളി. ദുരിതാശ്വാസത്തിനെന്ന് പേരിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയ്ക്ക് പണം നൽകരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നും ആവശ്യപ്പെട്ടാണ് മലയാളത്തിൽ കമന്റുകൾ വന്നിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയാണ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചും തെറിവിളിക്കുന്നതുമായ കമൻ്റുകളാണ് നിറയുന്നത്.
അതേസമയം, പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെ പ്രവാസി മലയാളികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. നവകേരളനിര്‍മിതിക്കുള്ള പദ്ധതികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യുഎഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ മുഖ്യാതിഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam