
അബുദാബി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ലുലുഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി രൂപ നല്‍കും. ജീവനക്കാരിൽ നിന്ന് പിരിച്ച ഈ തുക നാളെ കൈമാറുമെന്ന് എം.എ യൂസുഫലി അറിയിച്ചു. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യം യുസുഫലി അറിയിച്ചത്.
ലുലു ഗ്രൂപ്പ് സീനിയർ മാനേജ്‌മന്റ് ജീവനക്കാരാണ് സാലറി ചലഞ്ച് ഏറ്റെടുത്ത് 10 കോടി രൂപ സമാഹരിച്ചത്. ലുലു ഗ്രൂപ്പിന്റെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമാകണമെന്നും എം.എ യൂസഫലി പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam