സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കണം

Published : Mar 23, 2025, 06:10 PM IST
 സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കണം

Synopsis

സൗദി സകാത് ടാക്സ് അതോറിറ്റി (സറ്റ്ക)യുടെ ഇ-ഇൻവോയിസിങ് (ഫതൂറ) സംവിധാനത്തിൻ്റെ 22-ാം ഘട്ടം ഒക്ടോബർ ഒന്നിന് ആരംഭിക്കും. വാർഷിക വിറ്റുവരവ് 10 ലക്ഷം റിയാലിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ഡിസംബർ 31-നകം അവരുടെ ഇൻവോയ്‌സിങ് സംവിധാനങ്ങൾ അതോറിറ്റിയുമായി ബന്ധിപ്പിക്കണം. നികുതിദായകർ അവരുടെ ഡാറ്റ അതോറിറ്റിയുമായി പങ്കിടാൻ തയ്യാറാകണമെന്ന് സറ്റ്ക അറിയിച്ചു. 2021 ഡിസംബർ 4-നാണ് ഈ പദ്ധതി ആരംഭിച്ചത്.

റിയാദ്: വിറ്റുവരവു കണക്കുകളും മൂല്യവർധിത നികുതി (വാറ്റ്) വിവരങ്ങളും സൗദി സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സറ്റ്ക)യെ തത്സമയം ഓൺലൈനായി അറിയിക്കേണ്ട ഇ-ഇൻവോയിസിങ് (ഫതൂറ) സംവിധാനത്തിെൻറ 22-ാം ഘട്ടം ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ. ഡിസംബർ 31നുള്ളിൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ഇൻവോയ്‌സിങ് സംവിധാനങ്ങൾ അതോറിറ്റിയുമായി ബന്ധിപ്പിക്കണം. 2022, 2023, 2024 വർഷങ്ങളിൽ വാർഷിക വിറ്റുവരവ് 10 റിയാൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം.

നികുതിയടവ് സമ്പ്രദായം അടിമുടി ഡിജിറ്റലൈസ് ചെയ്യുന്ന പരിഷ്കരണ പദ്ധതി 2021 ഡിസംബർ നാല് മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. ഘട്ടങ്ങളായി തുടരുന്ന അതിെൻറ 22-ാം ഘട്ടമാണ് ഇത്. വാറ്റടക്കം 10 ലക്ഷം റിയാലിൽ കൂടുതൽ വിറ്റുവരവുള്ള രാജ്യത്തെ മുഴുവൻ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ ഇൻവോയസിങ് സംവിധാനം (ബില്ലിങ്) സകാത് അതോറിറ്റിയുടെ ഫതൂറ (ഇൻവോയിസിങ്) സിസ്റ്റവുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് ഈ പദ്ധതി.

Read Also - റമദാൻ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ടെന്ന് അറിയിക്കും; പിന്നാലെ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി അബുദാബി പൊലീസ്

നികുതിദായകർ അവരുടെ ഇലക്ട്രോണിക് ഇൻവോയ്‌സിങ് സംവിധാനങ്ങൾ ഫതൂറയുമായി ബന്ധിപ്പിക്കുന്നതിനും ഇലക്ട്രോണിക് ഇൻവോയ്‌സുകളും ഇലക്‌ട്രോണിക് നോട്ടീസുകളും അയയ്‌ക്കുന്നതിനും അവരുടെ ഡാറ്റ അതോറിറ്റിയുമായി പങ്കിടുന്നതിനും തയ്യാറാവണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം