
കുവൈത്ത് സിറ്റി: സർക്കാർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി, എല്ലാ സർക്കാർ ഏജൻസികളിലും മന്ത്രാലയങ്ങളിലും അടിയന്തരമായി പ്രത്യേക സ്വദേശിവത്കരണ സമിതികൾ രൂപീകരിക്കാൻ സിവിൽ സർവീസ് കൗൺസിൽ നിർദ്ദേശം നൽകി. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന നയം നടപ്പിലാക്കുന്നതും,വാർഷിക അടിസ്ഥാനത്തിൽ അതത് വകുപ്പുകളിലെ സർക്കാർ ജോലികൾ സ്വദേശിവൽക്കരിക്കുന്നതും നിരീക്ഷിക്കലാണ് ഈ സമിതികളുടെ പ്രധാന ചുമതല.
സമിതികൾ ഉടൻ രൂപീകരിക്കണമെന്ന് സിവിൽ സർവീസ് കൗൺസിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഷിക സ്വദേശിവത്കരണ നടപടികൾ ബന്ധപ്പെട്ടവർ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സമിതികൾക്ക് ഉത്തരവാദിത്തമുണ്ടാകും. കൂടാതെ, ഏതൊക്കെ ജോലികൾ സ്വദേശിവത്കരിക്കാം എന്നും ഓരോ വർഷവും എത്ര വിദേശികളെ ഒഴിവാക്കാം എന്നും കണ്ടെത്തേണ്ടത് ഈ സമിതികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam