ഒമാനില്‍ വ്യാപാര മേഖലയിൽ അയവ്; സുപ്രിം കമ്മിറ്റിയുടെ പ്രഖ്യാപനം

Published : Apr 28, 2020, 08:18 PM IST
ഒമാനില്‍ വ്യാപാര മേഖലയിൽ അയവ്; സുപ്രിം കമ്മിറ്റിയുടെ പ്രഖ്യാപനം

Synopsis

ഒമാനിൽ  പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ അയവുവരുത്തി ഒമാൻ സുപ്രിം കമ്മറ്റിയുടെ പ്രഖ്യാപനം. രാജ്യത്തെ  ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. 

മസ്കത്ത്: ഒമാനിൽ  പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ അയവുവരുത്തി ഒമാൻ സുപ്രിം കമ്മറ്റിയുടെ പ്രഖ്യാപനം. രാജ്യത്തെ  ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. കൊവിഡ് 19   വൈറസ് ബാധയുടെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളിൽ അയവുവരുത്തിക്കൊണ്ടാണ് ഉത്തരവ്.

ചില  അത്യാവശ്യ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ്  സുപ്രീം കമ്മിറ്റി  യോഗം അനുവാദം നൽകിയിരിക്കുന്നത്. രാജ്യത്തെ  പണമിട സ്ഥാപനങ്ങൾക്കും, വാഹനങ്ങളുടെ  വർക്ക്ഷോപ്പുകൾക്കും  തുറന്നുപ്രവർത്തിക്കുവാൻ  ഇന്ന് മുതൽ  അനുവാദമുണ്ടാകും. 

മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ.  വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ വിൽപന നടത്തുന്ന കടകൾ,  ഓട്ടോ ഇലക്ട്രിഷ്യൻ , വാഹനങ്ങളുടെ ഓയിൽ  മാറ്റുന്ന സ്ഥാപനങ്ങൾ, ടയർ  വിൽപ്പന കേന്ദ്രങ്ങൾ,  ടയർ റിപ്പയറിങ് കടകൾ  എന്നിവക്കും തുറന്ന് പ്രവർത്തിക്കാം.രണ്ട് ഉപഭോക്താക്കൾക്കു  മാത്രമേ കടകളിൽ ഒരു സമയത്ത്  പ്രവേശനാനുമതി   ഉണ്ടായിരിക്കുകയുള്ളൂ.

കൂടാതെ , ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളും,  കമ്പ്യൂട്ടർ  വില്പന കടകൾ, കമ്പ്യൂട്ടറുകളുടെ  അറ്റകുറ്റപ്പണി  നടത്തുന്ന കടകൾ, സ്റ്റേഷനറി സ്ഥാപനങ്ങൾ, സനദ് ഓഫീസുകൾ,  പ്രിൻറിങ്  സ്ഥാപനങ്ങൾ,  വാഹനങ്ങളും ,  ഉപകരണങ്ങളും മറ്റു യന്ത്രങ്ങളും   വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ എന്നിവക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. ഇളവുകൾ  ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ