കനത്ത സുരക്ഷക്കിടെ തടവുശിക്ഷ വിധിച്ച പ്രതി നാടുവിട്ടു; സംയുക്ത നീക്കത്തിലൂടെ പിടികൂടിയത് സൗദിയിൽ നിന്ന്

Published : May 15, 2026, 05:40 PM IST
kuwait arrest

Synopsis

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ സൗദി അറേബ്യയുമായി ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെ പിടികൂടി. സൽമി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്തിന് കൈമാറിയ സംഭവത്തിൽ, തടവുപുള്ളി എങ്ങനെ രാജ്യം വിട്ടു എന്ന് കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം രാജ്യം വിട്ട പ്രതിയെ കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. ശിക്ഷാ കാലാവധിയുടെ ബാക്കി കാലയളവ് പൂർത്തിയാക്കുന്നതിനായി പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെയും വിവരങ്ങൾ കൈമാറിയതിലൂടെയുമാണ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൽമി അതിർത്തിയിൽ വെച്ചാണ് പ്രതിയെ സൗദി അധികൃതർ കുവൈത്തിന് കൈമാറിയത്.

പ്രതിയെ പിടികൂടുന്നതിനും കൈമാറുന്നതിനും സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദിന്‍റെ നേതൃത്വത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം നൽകിയ പിന്തുണയ്ക്കും വേഗത്തിലുള്ള നടപടികൾക്കും കുവൈത്ത് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള സുരക്ഷാ പങ്കാളിത്തത്തിന്‍റെ കരുത്താണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം കനത്ത സുരക്ഷാ നിരീക്ഷണങ്ങൾക്കിടയിലും തടവുപുള്ളി എങ്ങനെയാണ് രാജ്യം വിട്ടത് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കുവൈത്ത് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഇതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും സഹായിച്ചവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സുരക്ഷാ വീഴ്ചകളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുഎഇ എന്‍റെ രണ്ടാമത്തെ വീട്', രാജ്യത്തിന് നേർക്കുണ്ടായ ആക്രമണങ്ങളെ അപലപിച്ച് മോദി; അബുദാബിയിൽ നിർണായക കൂടിക്കാഴ്ച
പുണ്യഭൂമിയിലേക്ക് വിശ്വാസലക്ഷങ്ങളുടെ ഒഴുക്ക്; അത്യാധുനിക സൗകര്യങ്ങളുമായി സൗദി അറേബ്യ ഹജ്ജ് തീർത്ഥാടനത്തിന് സജ്ജം