മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ച് പ്രചാരണം; ആരോഗ്യപ്രവര്‍ത്തക 'കൊറോണ'യെ തോല്‍പ്പിച്ചു

By Web TeamFirst Published Dec 16, 2020, 5:24 PM IST
Highlights

കോര്‍പ്പറേഷന്‍റെ മതിലില്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകയെയാണ്  യുഡിഎഫ് രംഗത്തിറക്കിയത്. ഫലം വന്നപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടെല്‍സ തോമസ് വിജയിച്ചു.

കൊല്ലം: കൊവിഡ് മഹാമാരിക്കാലത്ത് മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പൊടിപൊടിക്കാന്‍ മുന്നണികള്‍ മത്സരിക്കുമ്പോള്‍ 'കൊറോണ'യെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയുമായാണ് കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍ ഡിവിഷനില്‍ എന്‍ഡിഎ പ്രചാരണങ്ങള്‍ നടത്തിയത്. കൊവിഡ് കാലത്ത് കൊറോണ തോമസ് എന്ന വ്യത്യസ്തമായ പേരുമായി ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാനാര്‍ത്ഥിക്ക് പക്ഷേ നേട്ടമുണ്ടാക്കാനായില്ല, കൊല്ലംകാര്‍ 'കൊറോണ'യെ തോല്‍പ്പിച്ചു.

കോര്‍പ്പറേഷന്‍റെ മതിലില്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകയെയാണ്  യുഡിഎഫ് രംഗത്തിറക്കിയത്. ഫലം വന്നപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടെല്‍സ തോമസ് വിജയിച്ചു. 121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനീറ്റ വിജയന്‍ രണ്ടാമതെത്തിയപ്പോള്‍ കൊറോണ തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ഗര്‍ഭിണിയായിരിക്കെ കൊറോണ തോമസിനെ, കൊറോണ വൈറസ് പിടികൂടിയിരുന്നു. അതിനെ അതിജീവിച്ചാണ് കഴിഞ്ഞ തവണ ബിജെപിയ്ക്ക് രണ്ടാം സ്ഥാനം കിട്ടിയ മതിലില്‍ ഡിവിഷനില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ കൊറോണ തോമസ് മത്സര രംഗത്തിറങ്ങിയത്. 

click me!